ആമസോണിലൂടെ രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്‍ഡ് ഓൺലൈൻ വഴി ഓര്‍ഡര്‍ ചെയ്ത കല്‍പ്പറ്റ സ്വദേശിയായ വിഷ്ണു തനിക്ക് പണം നഷ്ടപ്പെട്ടന്ന പരാതിയുമായി രംഗത്ത്. ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ പറയുന്നതെങ്കിലും തനിക്ക് ഉല്‍പന്നം കിട്ടിയില്ലെന്നും പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബര്‍ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി.

തന്റെ സ്ഥാപനത്തിലേക്ക് ജനുവരി 22 ന് ഓര്‍ഡര്‍ ചെയ്ത ഗ്രാഫിക്‌സ് കാര്‍ഡ് ലഭിക്കാന്‍ വൈകിയപ്പോള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോൾ ഉടന്‍ തന്നെ ലഭിക്കുമെന്ന് മറുപടി നല്‍കി. ആദ്യം ഡിടിഡിസി ക്വറിയര്‍ കമ്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുന്‍പ് ഓര്‍ഡര്‍ കൈപ്പറ്റി എന്ന മേസേജ് എത്തി. അന്വേഷിച്ചപ്പോള്‍ കമ്പനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളില്ല എന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു. വലിയ തുക നഷ്ട്ടമായതോടെ കടകെണിയിലായെന്ന് വിഷ്ണു പരാതിപെടുന്നു. ഉടന്‍ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് ഗ്രാഫിക് ഡിസൈനറായ വിഷ്ണു വക്കീല്‍ നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *