സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് സച്ചിൻ ദേവ് എം എൽ എക്കെതിരെ കെ കെ രമ. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഘർഷത്തിൽ രമക്ക് കൈക് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരുന്നു.എന്നാൽ, പ്ലാസ്റ്ററിടുന്നതിന് മുൻപ് സംഘർഷ സ്ഥലത്ത് പരുക്കേറ്റ കയ്യുയർത്തികെ കെ രമ ഭരണപക്ഷ അംഗങ്ങളോടും വാച്ച് ആൻഡ് വാർഡിനോടും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ വെച്ച് പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടിരുന്നതെന്നും കെ. കെ രമയുടേത് നാടകമാണെന്നും സച്ചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

ഈ വിഷയത്തിലാണ് സ്‌പീക്കർക്കും സൈബർ സെല്ലിനുമാണ് രമ പരാതി നൽകിയിരിക്കുന്നത്. നിയമസഭാ സാമാജികളായ തന്റെ വിശ്വാസ്യതയെ ചോദ്യ ചെയ്യുന്ന തരത്തിൽ മറ്റൊരംഗം സാമൂഹിക മാധ്യങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് രമയുടെ പരാതി.നിയമസഭാ സമുച്ചയത്തിൽ നടന്ന സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് തന്നെ വലിച്ചിഴയ്ക്കുകയും തൂക്കി എടുക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്തു. തുടർന്ന്, തന്റെ കൈക്കുഴക്ക് പരുക്കേറ്റിരുന്നു. തുടർന്ന് ഓർത്തോ ഡോക്ടറുടെ നിർദേശപ്രകാരമാണ് താൻ പ്ലാസ്റ്റർ ഇട്ടതെന്ന് രമ പരാതിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *