ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു മുറിയില്‍ കവിതാലയം വീട്ടില്‍ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്.

വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് പണം കട്ടാന്‍ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താന്‍ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാള്‍ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *