കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തേജസ് പെട്രോളുമായി വീട്ടിലെത്തിയത് ഫ്ലോറിയയെ ലക്ഷ്യമിട്ടെന്ന് കരുതുന്നു. വീട്ടിനുള്ളില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിച്ചില്ല. തേജസ് വീട്ടിലെത്തുമ്പോള്‍ പേരയ്ക്ക് അരിയുകയായിരുന്ന ഫെബിന്റെ അച്ഛന്റെ കൈയില്‍ കത്തിയുണ്ടായിരുന്നു. ഈ കത്തിയെടുത്താണ് തേജസ് ഫെബിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ (24) ആണ് മരിച്ചത്. പ്രതി തേജസ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.

ഫെബിന്‍ ജോര്‍ജിനെ കൊന്ന് ജീവനൊടുക്കിയ തേജസ് രാജ് ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരി ഫ്ലോറിയെയാണ്. കൊലയ്ക്ക് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസ് രാജും ഫ്ലോറിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍നിന്ന് ഫ്ലോറിയയും കുടുംബും പിന്‍മാറിയത് പകയ്ക്ക് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *