കളമശ്ശേരി കഞ്ചാവ് കേസിൽ പിടിയിലായ വിദ്യാർത്ഥിയുടെ മൊഴി പുറത്ത്. ‘ പോക്കറ്റ് മണി കണ്ടെത്താന്‍ ആണ് ക്യാമ്പസിൽ ലഹരി വിറ്റത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു. പോക്കറ്റ് മണി കണ്ടെത്തുന്നതിനും വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വില്പന നടത്തിയെന്നും ഷാലിഖ് പൊലീസിന് മൊഴി നൽകി.റെയ്ഡിനിടെ ആകാശിനോട് ‘സേഫ് അല്ലേ’ എന്ന് ചോദിച്ച വിദ്യാർഥിയെയും ചോദ്യം ചെയ്തു.ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *