വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം. 200 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. എല്ലാ ബന്ദികളെയും വിട്ടയ്ക്കണമെന്ന ഇസ്രയേല്‍ ആവശ്യത്തിന് ഹമാസ് വഴങ്ങാതെ വന്നതോടയാണ് ആക്രമണം. വെടിനിര്‍ത്തല്‍ രണ്ടുമാസം തികയുമ്പോഴാണ് ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടത്. ഗാസ സിറ്റിയിലും റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടന്നു.
ഹമാസിന്റെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ മധ്യനിര നേതൃത്വത്തെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനങ്ങളാണെന്ന് ഹമാസ് അറിയിച്ചു. ഹമാസിനോട് വിട്ടുവീഴ്ചയില്ലെന്നും ആക്രമണം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേല്‍ നടപടിയോടെ ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.