
പാലക്കാട്: പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് പോകുകയായിരുന്ന അധ്യാപകൻ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ വെച്ചായിരുന്നു സംഭവം. ലക്കിടി നെഹ്‌റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.
