തിരുവനന്തപുരം:ആശവര്‍ക്കര്‍മാര്‍രുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കു ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റ് നടപടികള്‍ എടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *