റെയിൽ വേ യൂണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് പരീക്ഷണഓട്ടത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ വൈകിയതിന് റെയില്‍വേ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.തിരുവനന്തപുരം ദേവീശാൻ ഓഫീസിലെ പി.എല്‍. കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പരീക്ഷണഓട്ടത്തില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ ട്രെയിന്‍ മിനിറ്റുകള്‍ വൈകിയതിനായിരുന്നു ഉദ്യോഗസ്ഥനെതിരെ നടപടി.
ഇന്നലെയായിരുന്നു കേരളത്തിലെ വന്ദേ ഭാരത്തിന്റെ പരീക്ഷണ ഓട്ടം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആയിരുന്നു പരീക്ഷണ ഓട്ടം. രാവിലെ 5.10-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് 12.20-ന് കണ്ണൂരില്‍ എത്തി. പരീക്ഷണയാത്രയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പരമാവധി കൈവരിച്ച 110 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. 80 മുതല്‍ 100 കിലോമീറ്റര്‍വരെ മറ്റു മേഖലകളിലും പരമാവധി വേഗമായി. കണ്ണൂരില്‍നിന്ന് 2.10-ന് തിരികെ പുറപ്പെട്ട് രാത്രി 9.30-ന് തിരുവനന്തപുരത്തെത്തി. 7മണിക്കൂര്‍ 20 മിനിറ്റെടുത്തു.

മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 130 കിലോമീറ്ററില്‍ കുതിച്ചുപായാറുള്ള വന്ദേഭാരത് 95 കിലോമീറ്റര്‍ ശരാശരി വേഗമെടുക്കാറുണ്ട്. എന്നാൽ, സംസ്ഥാനത്തെ പരിമിതികളിൽ വേഗം കുറച്ചിട്ടുണ്ട്. വന്ദേഭാരതിന്റെ പരീക്ഷണ യാത്രയ്ക്കിടെ ജനശതാബ്ദി, പാലരുവി, ബെംഗളൂരു എക്സ്പ്രസുകൾ വൈകിയിട്ടുണ്ട്. എന്നാൽ, സമയപ്പട്ടിക കൃത്യമാകുമ്പോൾ ഈ അപാകം ഒഴിവാകുമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *