ദുബൈ: ദുബൈയില്‍ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി.

യാത്രക്കാരുടെ ചെക്ക് ഇന്‍ നടപടികള്‍ നിര്‍ത്തിവെച്ച നടപടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇന്ന് രാവിലെ 9 വരെ നീട്ടിയിട്ടുണ്ട്. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാര്‍ക്ക് മാത്രമായി നിയന്ത്രണമേര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *