മാവൂര്‍ റോഡില്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം. കെഎസ്ആര്‍ടിസി സ്റ്റാൻഡിന് എതിര്‍വശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല.കൈരളി, ശ്രീ തിയേറ്ററുകള്‍ക്ക് പരിസരത്തുള്ള കടയാണിത്. നല്ല തിരക്കുള്ള പ്രദേശവുമാണ്. എന്നാല്‍ സമയത്തിന് തീ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഫ്രിഡ്ജിനകത്ത് നിന്നാണ് ആദ്യം തീ പടര്‍ന്നതത്രേ. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വൈകാതെ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *