ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന വിശേഷണമുള്ള ഇന്ത്യന്‍ ലോക്സഭ ഇലക്ഷന് മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. മഞ്ഞുമൂടിക്കിടക്കുന്ന ഇവിടെ കൊടുംതണുപ്പിനെ അതിജീവിച്ചാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചില്ലറ വെല്ലുവിളിയല്ല ഈ പോളിംഗ് ബൂത്ത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന് ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിനെ വിളിക്കുന്നത് വോട്ടര്‍മാരുടെ എണ്ണം കൊണ്ട് മാത്രമല്ല.ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. 15,256 അടി ഉയരെ (4650 മീറ്റര്‍) ആണ് ഹിമാലയന്‍ മലനിരകളിലെ ഈ പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ ലാഹൗൾ ആൻറ് സ്പിതി ജില്ലയിലുള്ള താഷിഗാംഗാണ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് എന്ന റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്.ഇന്ത്യ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സത്ലജ് നദീതടത്തിലാണ് താഷിഗാംഗ് എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. മഞ്ഞ് പെയ്യുന്ന സ്ഥലമാണിത്.ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ 100 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. 52 വോട്ടര്‍മാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും അനായാസം വോട്ട് ചെയ്യാന്‍ പാകത്തില്‍ മോഡല്‍ പോളിംഗ് സ്റ്റേഷനായിരുന്നു ഇത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020