പുതിയ സി എന്‍ ജി ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് 445 കോടി അനുവദിച്ച് കേരള സര്‍ക്കാര്‍. 700 ബസുകള്‍ വാങ്ങാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസുകള്‍ വാങ്ങാനുള്ള തീരുമാനമുണ്ടായത്. അതേ സമയം യോഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല.

455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് കിഫ്ബി അനുവദിക്കും.

പ്രവര്‍ത്തന ചിലവില്‍ സിംഹഭാഗവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.എന്‍.ജി. ബസിലേക്ക് മാറുന്നത്. ഇതുവഴി ചിലവ് കുറച്ച് ലാഭം കൂട്ടാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്.

കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു. കിഫ്ബിയില്‍നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു കെഎസ്ആര്‍ടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്.

ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകള്‍, പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സര്‍വീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *