ഹരിയാനയില്‍ ബസിന് തീപിടിച്ച് 8 പേര്‍ മരിച്ചു. മധുര, വൃന്ദാവന്‍ ക്ഷേത്രങ്ങളില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവേയാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കം 60 പേര്‍ അടങ്ങിയ ബസിനാണ് തീപിടിച്ചത്. പഞ്ചാബ് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നതെന്ന് സംഭവ സമയത്ത് ബസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ബസിന് പിറകില്‍ നിന്ന് പുകയുടെ മണം വരികയും തുടര്‍ന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് അനുഭവസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *