എളമക്കരയിലെ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. എളമക്കരയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായാണ് ലഹരി ഇവര്‍ എത്തിച്ചത്. ചെറിയ അളവിലുള്ളതാണ് പിടിച്ചെടുത്ത ലഹരിയെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
