ഡല്‍ഹി: എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെതിരായ അതിക്രമത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ പി.എ ബൈഭവ് കുമാര്‍ അറസ്റ്റില്‍. കെജ്രിവാളിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തതെന്ന പരാതിയിലാണ് അറസ്റ്റ്.