താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുത് എന്ന്ബാലാവകാശ കമ്മീഷന് കത്തയച്ച് ഷഹബാസിന്‍റെ പിതാവ്.തടഞ്ഞുവെച്ച ഇവരുടെ പരീക്ഷാഫലം പുറത്ത് വിടണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ കമ്മീഷന് കത്തയച്ചു.ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നതോടെയാണ് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *