
കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പൈങ്ങോട്ടുപുറം വെസ്റ്റ് വാർഡ് 17 ഗ്രാമോത്സവവും കുടുംബശ്രീ വാർഷികവും എo.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരിപ്പുറത്ത് സമീറ അദ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ മുതിർന്ന പൗരൻമാരെ ആദരിച്ചു. ഭിന്ന ശേഷിക്കാരെയും ഉന്നത വിജയം നേടിയവരേയും ആദരിച്ചു. കെ പി കോയ, കെ എം അഹമ്മദ്, ജിജിത്ത് പൈങ്ങോട്ടുപുറം, കെ എം എ റഷീദ്, കെ പി അബ്ബാസ്, മുഹമ്മദ് അഷ്‌റഫ്, പ്രസീത, ഫൈസൽ അരീപ്പുറം, ഇ എം സുബൈദ, കെ സക്കീർ,കെ പി സൈഫുദ്ധീൻ, ജികെ ഉബൈദ്, ശിഹാബു സി പി സംസാരിച്ചു.