കുന്ദമംഗലം:ലഹരിയിടപാടുകാരെ പിടികൂടാൻ ഡാൻസാഫും പൊലീസും രാത്രിയിൽ പോലും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. എങ്ങനെയൊക്കെ ഒളിച്ചും പാത്തും വന്നാലും പിടിവീഴും.ഡാൻസാഫും കുന്ദമംഗലം പൊലീസും ചേർന്ന് കാരന്തൂർ ഓവുങ്ങരയിൽ നിന്ന് 75ഗ്രാം എം.ഡി.എം.എയുമായിരണ്ടുപേർ പിടിയിൽ.കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്‌ഹാൻ,കോഴിക്കോട് അഴിഞ്ഞിലം സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.ദിവസങ്ങളായി പ്രതികൾ ഡാൻസഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഒടുവിൽ ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്നു 78 ഗ്രാം എംഡിഎ യുമായാണ് പ്രതികൾ പിടിയിലാവുന്നത്.

സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ നഗരത്തിലെ മാളുകൾ തറഫുകൾ ബീച്ചുകൾ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടം മറ്റു പൊതുസ്ഥലങ്ങൾ എന്നിവ ഡാൻ സാഫ് സംഘത്തിൻറെ പ്രത്യേക നിരീക്ഷണത്തിലാണ്.ഈ മാസത്തെ ഡാൻ സാഫിന്റെ ഏഴാമത്തെ വലിയ കേസാണ് അതിൽ മൂന്നെണ്ണം കുന്നമംഗലം പരിധിയിലുള്ളതാണ്.എസ്.മനോജ് ഇ.യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് അംഗങ്ങളായ ഷിനോജ് എം, അഭിജിത്ത് പി, തൗഫീഖ്,മുഹമ്മദ് കെ എം , കുന്ദമംഗലം പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *