
കായക്കൊടിയിൽ ഇന്നലെ ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .ഭൂമികുലുക്കം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികൾ അധികൃതരെ അറിയിച്ചത്. എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.