
മെഡിക്കല്‍ കോളേജിൽ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.പാലക്കാട് മെഡിക്കല്‍ കോളേജ് വികസനത്തിനായി 9 വര്‍ഷത്തിനിടെ 700 ലേറെ കോടി നല്‍കി.. ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ രംഗം പല ഇല്ലായ്മയും നേരിട്ട 2016 ലാണ് ആര്‍ദ്രം പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം കേട്ടറിഞ്ഞ് വിലപിടിപ്പുള്ള കാറുമായി ചികിത്സിക്കാൻ വന്നത് കേരളം കണ്ടിട്ടുണ്ട്. കോവിഡ് മൂര്‍ദ്ധന്യത്തില്‍ പോലും സംസ്ഥാനത്തിന് തല ഉയര്‍ത്തിപ്പിടിക്കാൻ സാധിച്ചു. നാട്ടിലെ ചികിത്സ സൗകര്യങ്ങളാണ് അതിന് ഇടയാക്കിയത്. ആരോഗ്യരംഗത്തെ നേട്ടങ്ങൾ ജനങ്ങളാകെ സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ്. ഇതിനെ പിന്നോട്ടടിക്കാൻ ശ്രമമുണ്ട് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.