മരം മുറിക്കലില്‍ ബിജെപി നിയമപോരാട്ടത്തിന്. വനംകൊള്ളയില്‍ ബിജെപി നിയമോപദേശം തേടി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി. എഎസ്ഡി പി വിജയകുമാര്‍, അഡ്വ.കെ രാംകുമാര്‍ തുടങ്ങിയവരുമായി ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്.

കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് സംഭവത്തില്‍ ഇടപെടാനാകും. വിശദമായ പഠനം നടത്തുകയാണ്. കര്‍ഷകരെയും ആദിവാസികളെയും സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും കുമ്മനം പറഞ്ഞു.

കോടതിയെ സമീപിക്കുന്നതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ഇടപ്പെടുവിക്കുന്നതും ചര്‍ച്ചയായി. മരമുറിക്കല്‍ കേസുകളിലെ രേഖകള്‍ ശേഖരിക്കാന്‍ അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *