കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലപ്പുറം സ്വദേശിയില്‍നിന്ന് കസ്റ്റംസ് 1.35 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റിയാദില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.
ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ രണ്ട് തങ്കക്കട്ടികളായാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. വിപണിയില്‍ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
