കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാണെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈകോടതി ഉത്തരവ്. പമ്പുകളിലെ ഉപയോക്താക്കള്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.

പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ ശുചിമുറികളില്‍ പൊതു ജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍കക്ഷി.

Leave a Reply

Your email address will not be published. Required fields are marked *