പുതുപ്പാടിയിൽ പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി.
തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിൻതോട്ടം സ്വദേശിയുമായ അരുൺ എന്നിവരാണ് പിടിയിലായത്. കവർച്ചാ ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
മണൽവയലിലെ വീട്ടിലേക്ക് പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പരിശോധിക്കാനെന്ന വ്യാജേനെ അനസ് എത്തുകയായിരുന്നു. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയിരുന്നു. രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡിൽ ഉണ്ടായിരുന്ന ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സംഘത്തെ ബൈക്കുകളിൽ പിന്തുടർന്ന് നാട്ടുകാർ പിടികൂടി .
ഇവരുടെ ബാഗിൽനിന്ന് കത്തി, കയർ, മുളക്പൊടി എന്നിവ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *