കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും കടത്തിയ 88 ലക്ഷം രൂപ വില വരുന്ന 1.783 കിലോ സ്വര്‍ണ്ണമാണ് താനാളൂര്‍ സ്വദേശി നിസാമുദ്ദീനില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.

ഇന്‍ഡിഗോ വിമാനത്തിലാണ് നിസാമുദ്ദീന്‍ എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. മിക്സിക്കകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. മിക്സിയുടെ മോട്ടോറിനുള്ളിലെ ആര്‍മേച്ചര്‍ കോയിലിനകത്തെ മാഗ്നെറ്റ് എടുത്തുമാറ്റി വിദഗ്ധമായി ഒളിപ്പിച്ചായിരുന്നു കടത്ത്.

നിസാമുദ്ദീനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിസാമുദ്ദീന്റെ ഫോണ്‍ കോള്‍ ട്രെയ്‌സ് ചെയ്ത് കള്ളകടത്ത് സംഘത്തിലെ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ മൂന്നര മാസത്തിനിടെ കാലികറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് പിടികൂടുന്ന 46-ാമത്തെ സ്വര്‍ണ്ണ കള്ളകടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *