കോടഞ്ചേരി തുഷാരഗിരിയില്‍ ഇന്നലെ ഒഴുക്കില്‍ പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്ക് ഡാമിന് 100 മീറ്റര്‍ താഴെ പാറക്കെട്ടിന് ഇടയില്‍ നിന്നാണ് കണ്ടെത്തിയത്.

കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ടത്. ഒരാളെ ഉടന്‍ തന്നെ രക്ഷിച്ച് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയതും അപകടം സംഭവിച്ചതും.

പൊലീസ്, ഫയര്‍ഫോഴ്സ്, മുങ്ങല്‍ വിദഗ്ദര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയില്‍ തിരച്ചില്‍ നടന്നത്. 15 ദിവസമായി പതങ്കയത്ത് ഒഴുക്കില്‍പെട്ട് കാണാതായ ഹുസ്‌നി മുബാറക്കിനായി തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *