സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്ക്രബ് ടൈഫസ്) ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കിളിമാനൂര്‍ സ്വദേശി 11കാരന് സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാര്‍ഥ് പനി ബാധിച്ച് ചികില്‍സ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കിളിമാനൂര്‍ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാര്‍ത്ഥ്.
ഏകദേശം ഒരാഴ്ച മുമ്പായിരുന്നു കുട്ടിക്ക് പനി കൂടുതലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കിളിമാനൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ ചെള്ളുപനിയാണെന്ന സംശയം രൂപപ്പെട്ടു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടി മരിച്ചത്.
ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് സ്ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15പേര് രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികില്‍സ തേടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5ഉം, ചെള്ളുപനി ചികില്‍സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ്. കൃത്യമായ മരുന്നുകളും ഉണ്ട്. എന്നാല്‍ കൃത്യമായ ചികില്‍സ കിട്ടിയില്ലെങ്കില്‍ വൃക്കകളേയും കരളിനേയും ബാധിക്കുന്ന രോഗം ജീവനെടുക്കും.