പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പാലക്കാട് ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴ കാരണം റിസര്‍വോയറില്‍ ജലനിരപ്പുയരുന്നതിനാല്‍ ജൂലൈ18 മുതല്‍ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *