തൃശ്ശൂർ: ദേശീയപാതയിൽ ഒല്ലൂരിന് സമീപം മരത്താക്കരയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർ ചേർത്തല സ്വദേശി രഞ്ജിത്തിന് പരിക്കേറ്റു. ഇയാളുടെ കാൽമുട്ടിനാണ് പരിക്കേറ്റിട്ടുള്ളത്. ബസ്സിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ഏതാനും പേർക്ക് നിസ്സാര പരിക്കുകളുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്. എറണാകുളത്തുനിന്നും പഴനിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *