സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്എസ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസ് കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു. പ്രസിഡണ്ട് വി അനസും ജനറല്‍ സെക്രട്ടറി കെസി അസറുദ്ധീനും സംയുക്തമായി പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം അറിയിച്ചത്.

നേതാക്കള്‍ക്കെതിരായ ഹരിതാ ഭാരവാഹികളുടെ പരാതി ന്യായമാണെന്നും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാട്ടിയാണ് രാജി. ഇതേ ചോദ്യമാണ് വിവിധ ജില്ലാ കമ്മിറ്റികളും ഉന്നയിക്കുന്നത്.

പികെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇതിനകം 11 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ജില്ലാ നേതൃത്വങ്ങള്‍ കത്തില്‍ ആവശ്യപ്പെടുന്നു.
ശക്തമായ അഭിപ്രായ ഭിന്നതയാണ് വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ഉയര്‍ന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *