കുന്ദമംഗലം: വിരമിച്ച അംഗനവാടി ജീവനക്കാര്‍ കുന്ദമംഗലം ഐ. സി. ഡി. എസ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. അംഗനവാടി വര്‍ക്കര്‍ക്ക് ഏഴായിരം രൂപയും, ഹെല്‍പ്പര്‍ക്ക് അയ്യായിരം രൂപയും പെന്‍ഷന്‍ അനുവദിക്കുക. സുപ്രീം കോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റി ആനൂകൂല്യങ്ങളും, മുടങ്ങിപ്പോയ ഉത്സവബത്തയും അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
അംഗനവാടി എംപ്ലോയിസ് & റിട്ടയറീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാരദ ടീച്ചര്‍ അദ്ധ്യക്ഷം വഹിച്ചു. സീനാബായ് ടീച്ചര്‍, ഗ്രേസി ടീച്ചര്‍ വയനാട്, രോഹിണി ടീച്ചര്‍, രമ ടീച്ചര്‍ .സതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
