കെ.പി.സി.സി. പുനഃസംഘടനാ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. അഞ്ച് വർഷം ഒരേ പദവിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും പരിചയ സമ്പന്നരായ നേതാക്കളെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ അഭിപ്രായം.ഒരു വിഭാഗം കെപിസിസി വൈസ് പ്രസിഡന്റ്മാരും ജനറല്‍ സെക്രട്ടറിമാരുമാണ് കത്ത് അയച്ചത്,യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് കോണ്‍ഗ്രസിന് വേണ്ടത്. വിഷയത്തില്‍ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നേതാക്കളുടെ ആവശ്യം. ഒരേ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജനറല്‍ സെക്രട്ടറിമാരേയും ഉപാദ്ധ്യക്ഷന്മാരെയും ഒഴിവാക്കുമെന്നാണ് പുനഃസംഘടന മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി പദവികളിൽ അഞ്ച് വർഷം ഭാരവാഹിയായി തുടർന്നവരെ കെ.പി.സി.സി പുനഃസംഘടനയിൽ പരിഗണിക്കേണ്ടെന്ന് നേതൃതലത്തിൽ ധാരണയായത്. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ് തീരുമാനം.
