പത്തനംതിട്ടയില്‍ ഭര്‍ത്താവ് യുവതിയുടെ കൈ ഭര്‍ത്താവ് സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവതിയെ ആക്രമിക്കാൻ എത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് പ്രതി പൊലീസിന് മൊഴി നല്കി.കഴിഞ്ഞ ദിവസം വീടിന് പുറത്തുവെച്ച് വിദ്യയെ വകവരുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ രാത്രി വീടുകയറിയാണ് സന്തോഷ് ആക്രമിച്ചത്. വടിവാളുമായി അടുക്കള വഴി വീട്ടിലെത്തിയ അഞ്ചുവയസുകാരനായ മകന്റെ മുന്നിലിട്ടാണ് വിദ്യയെ വെട്ടിയത്. വിദ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛനെയും സന്തോഷ് വടിവാള്‍ കൊണ്ടുവെട്ടി. നേരത്തെ വിദ്യയുടെ വായ് സന്തോഷ് കുത്തിക്കീറി പരിക്കേല്‍പ്പിച്ചിരുന്നു. സന്തോഷ് സംശയ രോഗിയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.അഞ്ച് വയസുകാരനായ മകന്റെ കണ്മുന്നിലിട്ടാണ് അച്ഛൻ അമ്മയുടെ കൈവെട്ടി മറ്റുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ആസിഡ് നിറച്ച കന്നാസുമായാണ് പ്രതി വീട്ടിലെത്തിയത്. വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യയുടെ കൈകള്‍ക്ക് സാരമായി പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വീട്ടിലെത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
