രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുന്നു. രാവിലെ 6:30 ന് ശേഷം ആരംഭിച്ച യാത്രയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രക്ക് മധ്യേ നടൻ വിനു മോഹനും യാത്രയുടെ ഭാഗമായി .

കറുത്ത പുള്ളികളുള്ള ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ജീന്‍സ് പാന്‍റും ധരിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിനു മോഹന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അതിനിടെ പദയാത്രയ്ക്കിടെ ചെരുപ്പ് ധരിക്കാൻ പെൺകുട്ടിയെ സഹായിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. യാത്രയുടെ 11-ാം ദിവസം ഒരു കൊച്ചു കുട്ടിയെ പാദരക്ഷകൾ ഇടാൻ സഹായിക്കുന്നതാണ് വീഡിയോ. മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *