നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .
ഇതിലൊരാൾ രണ്ടാമത് മരിച്ച രോഗിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. കൂടാതെ , മറ്റൊരു ആരോഗ്യ പ്രവർത്തകയും നെഗറ്റീവ് പട്ടികയിൽഉൾപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സംഘം ഇന്നും ഫീൽഡിൽ ഉണ്ടെന്നും അതിൽ ഒരു സംഘം ഇന്ന് മടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസംഘവുമായിനടത്തിയ ചർച്ചയിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയാണെന്നും വീണാ ജോർജ്എം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *