പത്തനംതിട്ട∙കുമ്പഴ വടക്കു മാർത്തോമ്മാ പള്ളിക്കു സമീപമുള്ള കടമുറീയിലേക്ക് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ ഒൗദ്യോഗിക വാഹനം ഇടിച്ചു കയറി. വാഹനമോടിച്ചിരുന്ന ഡിവൈഎസ്പി മദ്യപിച്ചു അലക്ഷ്യമായി വാഹനം ഒാടിച്ചതായാണ് ആക്ഷേപം. പുലർച്ചെയാണു ജംക്ഷനിലെ കടമുറിയിൽ വാഹനം ഇടിച്ചു കയറിയത്.
ആളുകൾ കൂടുന്നതിനു മുൻപു തന്നെ വാഹനവും ഉദ്യോഗസ്ഥനെയും പൊലീസ് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.