പത്തനംതിട്ട; വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ ദർശനത്തിനെത്തി. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു.
വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ രാഹുൽ പങ്കെടുത്തിരുന്നു.

പാർട്ടിയിൽനിന്ന് സസ്പെൻഷനിലായ രാഹുൽ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ സഭയിലെത്തിയില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *