കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ തെരുവുകൾ പ്രകാശിക്കാത്തതിനെതിരെ കുന്ദമംഗലം പതിനാലാം വാർഡ് യുഡിഎഫ് കമ്മിറ്റി കൗലത്തിന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് മുമ്പിൽ ചൂട്ടുകത്തിച്ചു പ്രതിഷേധിച്ചു. വിവിധ വാർഡുകളിൽ ലൈറ്റുകൾ പരാതി വ്യാപകമാണെന്ന് നേതാക്കൾ പറഞ്ഞു. ഇതിനെതിരെയാണ് യുഡിഎഫിന്റെ പ്രതിഷേധം. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒളോങ്ങൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കൗലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിവിനോദ് പടനിലം മുഖ്യപ്രഭാഷണം നടത്തി. ഷിജു മുപ്രറമ്മൽ, ഐ മുഹമ്മദ് കോയ, അമീൻ മലാക്കുഴിയിൽ, രമേശൻ മാസ്റ്റർ, മുസ്തഫ പുറ്റാട്ട്, പൊയിലിൽബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *