കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻ്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൈസൂർ ദമ്പതികളുടെ മകൻ രാഹുൽ (3) മരിച്ചത്. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കാണാതെയായത്.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്തുനിന്നുള്ള നാട്ടുകാരുമൊക്കെ വ്യാപക തെരച്ചിൽ നടത്തി.ഫലമില്ലാതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചതാണ്. ഇതിനിടയിലാണ് ഇന്ന് രാവിലെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *