ഇടുക്കി കൊക്കയാര്‍ പൂവഞ്ചിയില്‍ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പില്‍ വീട്ടില്‍ ഷാഹുലിന്റെ മകന്‍ സച്ചുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
ഫൗസിയ (28), അമീൻ (10), അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7), ഷാജി ചിറയില്‍ എന്നിവരുടെ മൃതദേഹമാണ് ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നത് .
ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല. കൊക്കയാറിലെ ഉരുൾപൊട്ടൽ ഏഴ് വീടുകളാണ് തകർത്തത്. ഇനി ഇവിടെകണ്ടെത്താനുള്ളത് കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയാണ്.