ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് മന്ത്രി അറിയിച്ചു. നിലവില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് ഇടുക്കി ഡാമില്‍. 2397.18 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അത് 2397.86 അടി ആയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്നും ഉടന്‍ തുറക്കുന്ന നടപടികളിലേക്ക് കടക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുതെന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചത്.
