സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീവ്ര മഴയെ തുടര്‍ന്ന് ഒക്ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. 21 ന് നടക്കുന്ന അസി: എഞ്ചിനീയര്‍ (സിവില്‍ ), 23 ന് നടക്കുന്ന ബിരുദതലം പ്രാഥമിക പരീക്ഷ എന്നിവയാണ് മാറ്റിയത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടി ഉത്തരവിറക്കിയത്.
