രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുകയാണ്.അധ്യക്ഷ തെരഞ്ഞെടുപ്പായതിനാൽ ഇന്നലെ യാത്രക്ക് ഇടവേള നൽകിയിരുന്നു.ഇതിനിടെ രാഹുൽ ഗാന്ധിക്ക് മുൻപിലെത്തിയ രസകരമായ ചോദ്യവും ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.രാഹുൽ ഏത് സൺസ്ക്രീനാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ഒരു പ്രവർത്തകന്റെ ചോദ്യം.“ഞാൻ സൺസ്ക്രീൻ ഉപയോഗിക്കാറില്ല, ഇത് എൻ്റെ യഥാർത്ഥ നിറമാണ്.” – ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് രാഹുലിൻ്റെ മറുപടി ഇതായിരുന്നു.അമ്മ കൊടുത്തുവിട്ടിരുന്നുവെന്നും എന്നാൽ താനത് ഉപയോഗിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.വെയിലേറ്റ് ചർമത്തിലുണ്ടായ നിറവ്യത്യാസവും രാഹുൽ പ്രദേശവാസികൾക്ക് മുന്നിൽ കാണിച്ചു. സൂര്യപ്രകാശമുള്ള നിങ്ങളുടെ മുഖത്ത് സൺസ്‌ക്രീനിന്റെ ആവശ്യമില്ലെന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം.കോൺഗ്രസ് പുറത്തു വിട്ട ചെറു വീഡിയോയിലാണ് ഈ രസകരമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *