വടകരയില്‍ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ഒറീസ സ്വദേശികളായ റോഷന്‍ മെഹര്‍, ജയസറാഫ് (ജാര്‍ഖണ്ഡ്) എന്നിവരെയാണ് വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഇന്ന് രാവിലെ പിടികൂടിയത്.
ട്രയിന്‍ ഇറങ്ങി വരുന്നതിനിടെ വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. വടകരയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ചതാണ് കഞ്ചാവ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
