2025-ലെ ബി.ഫാം കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 21 മുതൽ 24 വൈകിട്ട് 4 ന് മുൻപായി അതത് കോളേജുകളിൽ പ്രവേശനം നേടണം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരുടെ ഹോം പേജിലെ ‘Data Sheet’ മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം. പ്രവേശനം നേടുന്ന സമയത്ത് വിദ്യാർത്ഥികൾ ഈ ഘട്ടത്തിലെ ഡാറ്റാഷീറ്റും അലോട്ട്മെന്റ് മെമ്മോയും മറ്റ് രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2332120 , 0471-2338487 , 0471-2525300 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *