കെപിസിസി പുനഃസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കമാൻഡ് , എന്നാല്‍ എല്ലാവരേയും വിശ്വാസത്തിലെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസിയെ അറിയിച്ചത്.അംഗത്വവിതരണം പൂർത്തിയാക്കും വരെ പുനസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2022 മാർച്ച് 31-നാണ് കോൺ​ഗ്രസിൻ്റെ അം​ഗത്വവിതരണം പൂ‍ർത്തിയാവുക.

രാഷ്ട്രീയകാര്യ സമിതി തുടരും. പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന റോളിലാകും രാഷ്ട്രീയ കാര്യസമിതി പ്രവര്‍ത്തിക്കുക. കൊവിഡ്-19 കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *