കട്ടാങ്ങലിൽ പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം.കള്ളൻതോട് വെച്ച് ഇന്ന് ഉച്ച 2 മണിയോടെ പെരിങ്ങൊളം സ്വദേശി മണ്ണാംപറമ്പത്ത് ഷിജു എന്ന ഡിങ്കുവാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്.അസിസ്റ്റന്റ് നോർത്ത് പോലീസ് കമീഷണർ കെ സുദർശനും സംഘവും ഇയാളെ പിടികൂടാനായി ചെന്നപ്പോഴാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ നിരവധി പോലീസുക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശേഷം ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ച ശേഷം ഇയാൾ ലോക്കപ്പിൽ നിന്നും തലയിടിച്ച് പൊട്ടിക്കുകയും നോക്കാനായി പുറത്തിറക്കിയപ്പോൾ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു
.സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഓടിയ ഇയാൾ ഓടുന്ന കാറിന്റെ മുകളിലേക്ക് എടുത്ത് ചാടുകയും യാത്രക്കാരെ പരിഭ്രാന്തരാകുകയും ചെയ്തു.എരമംഗലത്തിനടുത്ത് നിന്നും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്ത്രീയുടെ 13 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും കവർന്ന കേസിലാണ് ഇയാളെ പിടികൂടാൻ പോലീസ് എത്തിയത്.കട്ടാങ്ങൽ വെച്ച് ഒരു കല്യാണ വീടിന്റെ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടുന്നത്. ജോ മോൻ ,നിഥുൻ എന്നിവർ ഉൾപ്പെടയുള്ള സംഘത്തിനാണ് പരിക്കേറ്റത്. അസിസ്റ്റന്റ് കമ്മീഷണർക്കും നേരീയ പരിക്കുണ്ട്.ഇവരിപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കാപ്പ കേസുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ അടക്കം ഇയാൾ പ്രതിയാണ്