കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റർവ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഷൈജുവിനെതിരെ വിമർശനം ഉയർന്നത്. കലിയുഷ്നിയോട് കാൽ തന്റെ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു വീഡിയോയിൽ പറയുന്നു.
കേരളത്തിന്റെ ചുംബനമെന്ന് പറഞ്ഞതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഷൈജുവിനെതിരെ നിരവധി ട്രോളുകളാണ് വിമർശനമായും പരിഹാസമായും സമൂഹമാധ്യമത്തിൽ നിറയുന്നത്. കേരളത്തിന്റെ ആരാധകർ ഇത്ര തരംതാഴില്ലെന്ന് വരെ ഷൈജുവിനോട് പറയുന്നു.
ഷൈജുവിൻറെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിനിടെയായാരുന്നു സംഭവം. താരം അരുതെന്ന് പറഞ്ഞിട്ടും കാൽ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ശേഷം ഷൈജു ദാമോദരൻ ചുംബിക്കുകയായിരുന്നു.