കുന്നമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കുന്നമംഗലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഖത്തർ ലോകകപ്പിനെ വരവേറ്റുകൊണ്ട് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.യൂണിറ്റ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി Kp ദാവൂദ് അലി സ്വാഗതവും പ്രസിഡന്റ്‌ T ജിനിലേഷ് അധ്യക്ഷതയുംവഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത ഫുട്ബോൾ താരം നിയാസ് റഹ്മാൻ നിർവഹിച്ചു. വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറി pk ബാപ്പു ഹാജി, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട്, ജില്ലാ പ്രസിഡന്റ്‌ സലീം രാമനാട്ടുകര, ജനറൽ സെക്രട്ടറി മുർതാസ് താമരശ്ശേരി,സെക്രട്ടറി സഹദ് മാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി Pജയശങ്കർ, ട്രഷറർ Nവിനോദ് കുമാർ,വൈസ് പ്രസിഡന്റ്‌ സുനിൽകണ്ണൊറ,Npതൻവീർ എന്നിവർ ആശംസകളും യൂത്ത് വിംഗ് ട്രഷരർ റിയാസ് റഹ്മാൻ നന്ദിയും പറഞ്ഞു.മുഹമ്മദ് മാസ്റ്റർ ജയപ്രകാശ് പറക്കുന്നത് എന്നിവർ മത്സരം നിയന്ത്രിച്ചു.ജന പ്രതിനിധികൾ കുന്നമംഗലത്തെ പൗര പ്രമുഖർ ഉൾപ്പടെ കുന്നമംഗലത്തെ വലിയ ഒരു ജനാവലിയും ചടങ്ങിൽ സാക്ഷ്യം വഹിച്ചു. ഷൂട്ട്‌ ഔട്ടിൽ പങ്കെടുത്ത 50 ഓളം പേർക്കു വേൾഡ് കപ്പിന്റെ ജെയ്‌സി സമ്മാനമായി നൽകി*

Leave a Reply

Your email address will not be published. Required fields are marked *